ഫാ. ​സ്​​റ്റാ​ൻ സ്വാ​മിക്ക് കോവിഡ്

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ മാവോവാദി ബന്ധമാരോപിച്ച്​ ജ​യി​ലി​ൽ ക​ഴി​യു​ന്ന ക്രൈസ്​തവ പുരോഹിതൻ ഫാ. ​സ്​​റ്റാ​ൻ സ്വാ​മിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യാവസ്ഥ മോശമായി അത്യാസന്ന നിലയിലായ അദ്ദേഹത്തെ തലോജ സെൻട്രൽ ജയിലിൽനിന്നും ഇന്നലെ രാത്രി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഓക്സിജൻ സഹായത്തോടെയാണ്​ 84 കാരനായ ഫാദർ കഴിയുന്നത്​. ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്ന്​ ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോ സേവ്യർ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. പാർക്കിൻസൺസ്, നടുവേദന, കേൾവി ശക്തി നഷ്ടപ്പെടൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാണ് അദ്ദേഹത്തെ അലട്ടുന്നത്.

ജാ​മ്യ​മാ​ണ്​ വേ​ണ്ട​തെ​ന്നും അ​ല്ലെ​ങ്കി​ൽ ജ​യി​ലി​ൽ കി​ട​ന്നു മ​രി​ക്കാ​മെ​ന്നും ആ​രോ​ഗ്യ​ശേ​ഷി ന​ശി​ച്ച്​ മ​ര​ണം അ​ടു​ത്തു​വ​രി​ക​യാ​ണെ​ന്നും സ്​​റ്റാ​ൻ സ്വാ​മി ഒ​രാ​ഴ്​​ച മു​മ്പ്​ ബോംബെ ഹൈകോ​ട​തി​യോ​ടു​ പ​റ​ഞ്ഞി​രു​ന്നു. സ്വാ​മി​യു​ടെ അഭിഭാഷകരുടെ ഹരജിയെ തുടർന്ന്​ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​ൻ ബോം​​ബെ ഹൈ​കോ​ട​തി വെള്ളിയാഴ്ച ഉത്തരവിടുകയായിരുന്നു. സ്​​റ്റാ​ൻ സ്വാ​മി​യു​ടെ പ്രാ​യ​വും ജെ.​ജെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ വി​ദ​ഗ്​​ധ പാ​ന​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ചാ​ണ്​ ആശുപത്രിയിലേക്ക്​ മാറ്റാൻ ഉ​ത്ത​ര​വിട്ടത്​. സ്വ​ന്തം ​െച​ല​വി​ൽ ബാ​ന്ദ്ര​യി​ലെ ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ പ്രവേശിപിക്കാനാണ്​ കോടതി അനുമതി നൽകിയത്​.

Tags:    
News Summary - Fr. Stan Swamy tests positive for COVID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.