ലിഫ്റ്റ് ഗേറ്റിൽ കുടുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: ഹൈദരാബാദിൽ ലിഫ്റ്റ് ഗേറ്റിൽ കുടുങ്ങി നാലുവയസ്സുകാരൻ കൊല്ലപ്പെട്ടു. ആസിഫ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന മുക്തബ അപ്പാർട്ട്മെൻറിൽ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്.

കൊല്ലപ്പെട്ട നരേന്ദർ ലിഫ്റ്റിൽ കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപ്പാർട്ടിമെന്റിലെ വാച്ച്മാന്റെ മകനാണ്. ലിഫ്റ്റിനുള്ളിൽ രക്തത്തിൽ കുളിച്ചു കിടന്ന കുട്ടിയെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ മാസവും മസാബ് ടാങ്കിലെ ശാന്തി നഗറിലുള്ള അപ്പാർട്ടമെൻറിൽ ലിഫ്റ്റിൽ കുടുങ്ങി ആറുവയസ്സുകാരൻ മരിച്ചിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിലോഫർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 22 ന് മരണപ്പെട്ടു. കഴിഞ്ഞ മാസം രണ്ട് കുട്ടികൾക്കാണ് ലിഫ്റ്റ് അപകടത്തിൽ ഹൈദരാബാദിൽ ജീവൻ നഷ്ടമാകുന്നത്. 

Tags:    
News Summary - F=our year old boy died in lift gate accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.