ആന്ധ്രയിലെ വയലിൽ നാല് കടുവക്കുഞ്ഞുങ്ങൾ -വിഡിയോ

നന്ദ്യാൽ: ആന്ധ്രപ്രദേശിലെ നന്ദ്യാൽ ജില്ലയിലെ വയലിൽ നാല് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തി. അത്മകുർ വനമേഖലയിലെ കൊത്തപ്പള്ളി മണ്ഡലിലുള്ള പെഡ്ഡ ഗുമ്മഡപുരം ഗ്രാമത്തിലാണ് കടുവക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നായ്ക്കൾ കടുവക്കുട്ടികളെ ആക്രമിച്ചേക്കുമെന്ന് ഭയന്ന്, നാട്ടുകാർ ഇവയെ വയലിനു സമീപത്തെ വീട്ടിലേക്ക് മാറ്റി. കുഞ്ഞുങ്ങളെ കൊട്ടയിലാക്കിയാണ് വീട്ടിലെത്തിച്ചത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവക്കുഞ്ഞുങ്ങളെ ഏറ്റെടുത്തു. എന്നാൽ നാട്ടുകാർ ഭയത്തിൽ തന്നെയാണ്. തള്ളക്കടുവ കുഞ്ഞുങ്ങളെ അന്വേഷിച്ച് എത്തുമോ എന്ന ഭയമാണ് നാട്ടുകാർക്കുള്ളത്.

തള്ളക്കടുവ ചിലപ്പോൾ ഇരതേടിപ്പോയതാകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കുഞ്ഞുങ്ങൾ നിലവിൽ ആരോഗ്യവാൻമാരാണ്. തള്ളക്കടുവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. കണ്ടെത്തിക്കഴിഞ്ഞാൽ അതിനു സമീപത്തായി കുഞ്ഞുങ്ങളെ ഇറക്കിവിടാനാണ് വകുപ്പിന്റെ പദ്ധതി. 

Tags:    
News Summary - Four tiger cubs found in village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.