Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ പുലിത്തോലുമായി നാലുപേർ പിടിയിൽ
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ പുലിത്തോലുമായി നാലുപേർ പിടിയിൽ. നാസിക്കിലെ ഇഗത്പുരി അബോലി ഗ്രാമത്തിൽ നിന്നാണ് പുലിത്തൊലി കടത്താൻ നാലുപേർ ശ്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ ശ്രമം പരാജയപ്പെടുത്തി.
പുലിത്തോലുമായി നാല് പ്രതികളെ പിടികൂടിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്ത് വരികയാണ്. ഇവർക്ക് എന്തെങ്കിലും അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്ന് ഫോറസ്റ്റ് ഡെപ്യൂട്ടി കൺസർവേറ്റർ പങ്കജ് ഗാർഗ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.