ന്യൂഡൽഹി: ഗർഭിണിയായ തെരുവ് നായയെ തല്ലിക്കൊന്ന സംഭവത്തിൽ നാല് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ന്യൂഫ്രണ്ട്സ് കോളനിയിലായിരുന്നു സംഭവം. സംഭവത്തിൽ ഡൽഹി സാക്കിർനഗർ ഡോൺ ബോസ്‌കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളാണ് അറസ്റ്റിലായത്.
ഒരുസംഘം വിദ്യാർഥകൾ ചേർന്ന് ബോധം പോകുന്നത് വരെ നായയെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരക്കഷ്ണവും കമ്പിവടിയും ഉപയോഗിച്ച് നായയെ തല്ലിക്കൊന്ന ശേഷം മൃതദേഹം വലിച്ചിയച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. നടന്ന് പോകുമ്പോൾ തങ്ങളെ നോക്കി പട്ടി കുരച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വിദ്യാർഥികൾ പൊലീസിനോട് പറഞ്ഞു. 20 പേരടങ്ങുന്ന വിദ്യാർഥി സംഘമാണ് പട്ടിയെ തല്ലിക്കൊന്നതെന്ന് പൊലീസ് അറിയിച്ചു.
ഐ.പി.സി 429 പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.