കുനാൽ കംറയുടെ വിലക്ക്​ നിയമവിരുദ്ധമെന്ന്​

ന്യൂഡൽഹി: സ്​റ്റാൻഡ്​ അപ്​ കോമേഡിയൻ കുനാൽ കംറയെ വിലക്കിയ വിമാന കമ്പനികളുടെ നടപടി നിയമവിരുദ്ധമെന്ന്​ വ്യോമ യാന മന്ത്രാലയം ഉദ്യോഗസ്ഥർ. കുനാൽ കംറയെ പരമാവധി 30 ദിവസത്തേക്ക്​ മാത്രമേ വിമാന കമ്പനികൾക്ക്​ വിലക്കാൻ അധികാരമു ള്ളു എന്നാണ്​ ചട്ടം.

വ്യോമയാന മന്ത്രാലയത്തി​​​​െൻറ സി.എ.ആർ ചട്ടങ്ങളനുസരിച്ച്​ യാത്രക്കാരിൽ നിന്ന്​ മോശം പെരുമാറ്റമുണ്ടായെന്ന്​ വിമാന കമ്പനികൾക്ക്​ പരാതി ലഭിച്ചാൽ അത്​ അവർ അഭ്യന്തര സമിതിക്ക്​ കൈമാറും. പിന്നീട്​ ഈ അഭ്യന്തര സമിതിയാകും വിലക്ക്​ സംബന്ധിച്ച തീരുമാനമെടുക്കുക. അഭ്യന്തര സമിതി 30 ദിവസത്തിനുള്ളിൽ വിലക്ക്​ സംബന്ധിച്ച്​ തീരുമാനമെടുക്കണം. ഈ 30 ദിവസം വേണമെങ്കിൽ യാത്രക്കാരനെ വിമാന യാത്രയിൽ നിന്ന്​ വിലക്കാം. അഭ്യന്തര സമിതിയു​ടെ തീരുമാനം വന്നതിന്​ ശേഷമാണ്​ വിലക്ക്​ ദീർഘിപ്പിക്കുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുക്കാൻ സാധിക്കുക. നിലവിൽ ഒരു പരിശോധനയും ഇല്ലാതെ വിമാന കമ്പനികൾ കംറയെ ആറ്​ മാസത്തേക്ക്​ വിലക്കിയിട്ടുണ്ട്​.

ഇൻഡിഗോ, എയർ ഇന്ത്യ, സ്​പൈസ്​ജെറ്റ്​, ഗോ എയർ എന്നി കമ്പനികളാണ്​ കുനാൽ കംറയെ വിലക്കിയത്​. ആറ്​ മാസത്തേക്കാണ്​ ഇൻഡിഗോ കംറയെ വിലക്കിയത്​. അനിശ്​ചിതകാലത്തേക്കാണ്​ എയർ ഇന്ത്യ, സ്​പൈസ്​ജെറ്റ്​, ഗോ എയർ തുടങ്ങിയ കമ്പനികൾ കംറ​െയ വിലക്കിയത്​.

Tags:    
News Summary - Four airlines ban Kunal Kamra for 6 months, rules say 30 days until probe-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.