ന്യൂഡൽഹി: മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് മുകൾ റോയ് ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിെൻറ സാന്നിധ്യത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ബി.ജെ.പിയിൽ ചേർന്ന വിവരം മുകൾ റോയ് അറിയിച്ചത്. ബി.ജെ.പിയുടെ പിന്തുണകൊണ്ടാണ് തൃണമൂൽ കോൺഗ്രസ് വളർന്നതെന്ന് റോയ് പറഞ്ഞു.
പശ്ചിമബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തും. ബി.ജെ.പി വർഗീയ പാർട്ടിയല്ലെന്നും മുകുൾ റോയ് വ്യക്തമാക്കി. അതേ സമയം, മുകൾ റോയിയുടെ വരവ് ബി.ജെ.പിയെ ശക്തിപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. വ്യവസ്ഥകൾ ഒന്നും തന്നെ വെക്കാതെയാണ് റോയ് ബി.ജെ.പിയിൽ ചേർന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നേരത്തെ മമത ബാനർജിയുമായി തെറ്റി മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിടുകയായിരുന്നു. തെൻറ രാജ്യസഭ അംഗത്വവും അദ്ദേഹം രാജിവെച്ചിരുന്നു. എന്നാൽ തെൻറ ഭാവി പരിപാടികളെ കുറിച്ച് അന്ന് മുകുൾ റോയ് പറഞ്ഞിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.