ബാബരി കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ

ന്യൂഡൽഹി: ബാബരി കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.അബ്ദുൽ നസീറിനെ ഗവർണറായി നിയമിച്ചു. ആന്ധ്രപ്രദേശ് ഗവർണറായാണ് അദ്ദേഹത്തെ രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചത്. 2023 ജനുവരി നാലിനാണ് അദ്ദേഹം സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചത്.

2017ലാണ് ജസ്റ്റിസ് നസീർ സുപ്രീംകോടതിയിലെത്തുന്നത്. കർണാടക ഹൈകോടതിയിൽ നിന്നാണ് അദ്ദേഹത്തിന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിച്ചത്. മുത്തലാഖ്, നോട്ട് നിരോധനം തുടങ്ങി പ്രാധാന്യമർഹിക്കുന്ന പല കേസുകളിലും വിധി പറഞ്ഞ സുപ്രീംകോടതി ബെഞ്ചിൽ ജസ്റ്റിസ് അബ്ദുൽ നസീറുണ്ടായിരുന്നു.

സ്വകാര്യതയുമായി ബന്ധപ്പെട്ട പുട്ടസ്വാമി കേസിലെ വിധി പറഞ്ഞ ജഡ്ജിമാരിലൊരാളായിരുന്നു. തർക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാൻ അനുമതി നൽകികൊണ്ട് ബാബരി കേസിൽ സുപ്രീംകോടതി വിധി പറ​ഞ്ഞപ്പോഴും ബെഞ്ചിൽ അബ്ദുൽ നസീറുണ്ടായിരുന്നു.  

Tags:    
News Summary - Former Supreme Court Judge Abdul Nazeer Appointed As Governor Of Andhra Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.