ട്രെയിനുകളിലെ ശുചിത്വമില്ലായ്മ തുറന്ന് കാട്ടി മുൻ റെയിൽവേ മന്ത്രി

ന്യൂഡൽഹി:  ട്രെയിനുകളിലെ ശുചിത്വമില്ലായ്മ തുറന്ന് കാട്ടി മുൻ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി. ശതാബ്ദി പോലെയുള്ള പ്രീമിയം തീവണ്ടികളിൽ പോലും വിതരണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾ വൃത്തിയില്ലാത്തതാണെന്ന് ത്രിവേദി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം തന്നെ ഷൂട്ട് ചെയ്ത വിഡിയോ ന്യൂസ് 18 ആണ് പുറത്തുവിട്ടത്. 

ഡൽഹിയിൽ നിന്ന് ശതാബ്ദി എക്സ്പ്രസിൽ കയറിയ അദ്ദേഹം വാങ്ങിയ നാരങ്ങവെള്ളത്തിലെ മാലിന്യമാണ് അദ്ദേഹം വിഡിയോയിലൂടെ വിവരിച്ചത്. നിരക്ക് വർധിപ്പിച്ച റെയിൽവേ  ശുദ്ധജലം പോലും യാത്രക്കാർക്ക് നൽകുന്നില്ല. 
ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കണം. അല്ലാത്തപക്ഷം ഇതെല്ലാം സഹിക്കേണ്ട അവസ്ഥ തുടരും. നിലവാരമില്ലാത്ത ഉത്പന്നങ്ങൾ നൽകുന്ന കമ്പനികളുമായുള്ള കരാർ അവസാനിപ്പിക്കുകയാണ് റെയിൽവെ ചെയ്യേണ്ടതെന്നും ത്രിവേദി പറഞ്ഞു.

Tags:    
News Summary - Former Railway Minister Dinesh Trivedi Exposes Poor Hygiene in Premium Trains-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.