കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സദ്ദു സിങ് ദരംസോട്ട് അഴിമതി കേസിൽ അറസ്റ്റിൽ

ചണ്ഡീഗഡ്: പഞ്ചാബ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ സദ്ദു സിങ് ദരംസോട്ടിനെ അഴിമതികേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് പട്യാല വിജിലൻസ് ബ്യൂറോ അഴിമതി നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. അമരീന്ദർ സിങ് മന്ത്രിസഭയിൽ വനം, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ദരംസോട്ട്.

വനം വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് മരം മുറിയുമായി ബന്ധപ്പെട്ട് കൈകൂലി വാങ്ങി എന്നതാണ് കേസ്. പ്രദേശിക പത്രപ്രവർത്തകൻ കമൽ സിങിനെയും സഹായിയായി പ്രവർത്തിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മൊഹാലി ഡിവിഷനൽ ഫോറസ്റ്റ് ഓഫീസറെ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മുൻ മന്ത്രിക്കെതിരെ നടപെടിയെടുക്കുമെന്ന് പഞ്ചാബ് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. അധികാരത്തിൽ വരുന്നതിനുമുൻപ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിൽ അഴിമതി നടത്തി എന്നാരോപിച്ച് ദരംസോട്ടിനെ അറസ്റ്റ് ചെയ്യാൻ എ.എ.പി ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Former Punjab cabinet minister Sadhu Singh Dharamsot arrested in corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.