മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്‍റെ ബന്ധുക്കളും അ​സ​ം ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​ക്ക് പുറത്ത്

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്‍റെ സഹോദരപുത്രനും അ​സ​മി​​​​​​​​െൻറ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക​യിൽ നിന്ന് പുറത്ത്. ഫക്രുദ്ദീൻ അലി അഹമ്മദിന്‍റെ  സഹോദരൻ ലഫ്റ്റനന്‍റ് ഇക്രമുദ്ദീൻ അലി അഹമ്മദിന്‍റെ മകൻ സിയായുദ്ദീൻ അലി അഹമ്മദാണ് പൗ​ര​ത്വ​പ്പ​ട്ടി​ക​യിൽ നിന്ന് പുറത്തായത്. 

കുടുംബാംഗങ്ങൾ പട്ടികയിൽ നിന്ന് പുറത്തായ സംഭവം ഞെട്ടിപ്പിച്ചെന്ന് ഇക്രമുദ്ദീൻ അലി അഹമ്മദിന്‍റെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. പട്ടിക പരിശോധിച്ചപ്പോഴാണ് കുടുംബം ഉൾപ്പെട്ടിട്ടില്ലെന്ന് മനസിലായതെന്ന് സിയായുദ്ദീൻ പറഞ്ഞു. അസമിലെ കംരൂപ് ജില്ലയിലെ റാഗിയയിലാണ് സിയായുദ്ദീന്‍റെ കുടുംബം താമസിക്കുന്നത്. 

അതേസമയം, പട്ടികയിൽ ഉൾപ്പെടാത്തവർക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും അപേക്ഷ നൽകാൻ സാധിക്കുെമന്ന് രജിസ്ട്രാർ ജനറലും സെൻസസ് കമീഷണറുമായ ശൈലേഷ് മാധ്യമങ്ങളോട് പറഞ്ഞു. സുതാര്യവും വസ്‌തുനിഷ്‌ഠവും ആയ നടപടികളൂടെയാണ് പട്ടിക തയാറാക്കിയത്. നിലവിലുള്ള പൗ​ര​ത്വ​പ്പ​ട്ടി​ക​ അന്തിമമല്ലെന്നും കമീഷണർ വ്യക്തമാക്കി. 

സ്വതന്ത്ര ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്, 1974 മുതൽ 1977 വരെ ആണ് പദവിയിൽ ഇരുന്നത്. 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് അന്നത്തെ രാഷ്ട്രപതിയായിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ് ആയിരുന്നു. പദവിയിലിരിക്കെ 1977 ഫെബ്രുവരി 11ന് ഹൃദ്രോഗത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. 

അ​സ​മി​ലെ കു​ടി​യേ​റ്റ വി​രു​ദ്ധ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒാ​ൾ അ​സം സ്​​റ്റു​ഡ​ൻ​റ്​​സ്​ യൂ​നി​യ​ൻ (ആ​സു)​മാ​യി 1985ൽ ​മു​​ൻ പ്ര​ധാ​ന​മ​​ന്ത്രി രാ​ജീ​വ് ഗാ​ന്ധി ഒ​പ്പു​വെ​ച്ച അ​സം ഉ​ട​മ്പ​ടി​യു​ടെ ഭാ​ഗ​മാ​യാണ് അ​സ​മി​ലെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ​പു​തി​യ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ തീരുമാനിച്ചത്.

2005ൽ ​ആ​സു​മാ​യി യു.​പി.​എ സ​ർ​ക്കാ​റും അ​സ​മി​ലെ കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റും മ​റ്റൊ​രു ഉ​ട​മ്പ​ടിയും ഒ​പ്പി​ട്ടു. ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നു​ള്ള അ​ടി​സ്​​ഥാ​ന​രേ​ഖ​യാ​യി ഈ പട്ടിക അം​ഗീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. പൗ​ര​ത്വ​പ്പ​ട്ടി​ക വൈ​കി​യ​പ്പോ​ൾ 2014 ഡി​സം​ബ​റി​ൽ സു​പ്രീം​കോ​ട​തി ഇ​ട​പെ​ട്ട്​ ന​ട​പ​ടി​ക്ക്​ തു​ട​ക്ക​മി​ടാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള എ​ൻ.​ആ​ർ.​സി പു​റ​ത്തു​വി​ട്ട പൗ​ര​ത്വ​പ്പ​ട്ടി​ക​യി​ൽ ​നി​ന്ന്​ പു​റ​ത്താ​യ​വ​ർ​ക്ക്​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച്​ പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ഒ​ര​വ​സ​രം കൂ​ടി ന​ൽ​കും. പ​ട്ടി​ക​യി​ന്മേ​ലു​ള്ള പ​രാ​തി, തി​രു​ത്ത്, അ​വ​കാ​ശ​വാ​ദം എ​ന്നി​വ​ക്ക്​ മൂ​ന്ന്​ ത​ര​ത്തി​ലു​ള്ള അ​പേ​ക്ഷാ​ഫോ​റ​ങ്ങ​ളാ​ണ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

പേ​രി​ല്ലാ​താ​യ​വ​ർ​ക്കും തി​രു​ത്താ​നു​ള്ള​വ​ർ​ക്കും പൗ​ര​ത്വം സം​ബ​ന്ധി​ച്ച്​ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നു​ള്ള​വ​ർ​ക്കു​മു​ള്ള​താ​ണ്​ മൂ​ന്ന്​ നി​ർ​ദി​ഷ്​​ട ഫോ​റ​ങ്ങ​ൾ. അ​വ​കാ​ശ​വാ​ദ​ം ഉ​ന്ന​യി​ക്കാ​നു​ള്ള ഫോ​റ​ത്തി​ൽ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട ഒ​രാ​ൾ ഇ​ന്ത്യ​ൻ പൗ​ര​ന​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​ന്ന​യി​ക്കാ​വ​ു​ന്ന​താ​ണ്. സെ​പ്​​റ്റം​ബ​ർ അ​വ​സാ​നം വ​രെ ന​ൽ​കാ​വു​ന്ന ഇ​വ പ​രി​േ​ശാ​ധി​ച്ച ​ശേ​ഷം അ​ന്തി​മ പൗ​ര​ത്വ​പ്പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. 

Tags:    
News Summary - Former President Fakhruddin Ali Ahmed’s Nephew Ziauddin Ali Ahmed Missing from Assam NRC Final Draft -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.