ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ അന്തരിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ഗവർണർ ജഗ് മോഹൻ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥനായിരുന്ന ജഗ് മോഹൻ, നിരവധി സർക്കാർ പദവികൾ വഹിച്ചിട്ടുണ്ട്. 1984 മുതൽ 89വരെയും 1990 ജനുവരി മുതൽ മേയ് വരെയും രണ്ടുതവണ ജമ്മു കശ്മീർ ഗവർണറായിരുന്നു. അഭിപ്രായ ഭിന്നതയെ തുടർന്ന് വി.പി. സിങ് സർക്കാർ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

ഗോവ ഗവർണറായിരുന്ന ജഗ് മോഹൻ കേന്ദ്ര ഭരണപ്രദേശമായ ഡൽഹിയുടെ ലഫ്റ്റനന്‍റ് ഗവർണർ പദവിയും വഹിച്ചിട്ടുണ്ട്. 1996ൽ ബി.ജെ.പി ടിക്കറ്റിൽ ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പെട്ട അദ്ദേഹം, നഗര വികസനം-വിനോദ സഞ്ചാരം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1971ൽ പത്മശ്രീയും 1977ൽ പത്മഭൂഷനും 2016ൽ പത്മവിഭൂഷനും നൽകി രാജ്യം ആദരിച്ചു.

ജഗ് മോഹന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായു അനുശോചിച്ചു.

Tags:    
News Summary - Former J&K Governor Jagmohan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.