സ്​കൂൾ കത്തിച്ച സംഭവം: മെഹബൂബ മുഫ്​തി​ രാജിവെയ്​ക്കണം- ഫാറൂഖ്​ അബ്​ദുള്ള

​ശ്രീനഗർ: ജമ്മുകാശ്​മീരിൽ പ്രശ്​നങ്ങൾ അനുദിനം വഷളായി കൊണ്ടിരിക്കുന്നതിനിടെ ജമ്മുകാശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്​തി​െയ രാജിക്കാണമെന്നാവ​ശ്യപ്പെട്ട്​  മുൻ മുഖ്യമന്ത്രി  ഫാറുഖ്​ അബ്​ദുള്ള രംഗത്തെത്തി. ജമ്മുകാശ്​മീരിൽ സ്​കുളുകൾ കത്തിച്ച സംഭവത്തിലാണ്​ വിമർശനവുമായി മുൻ മു​ഖ്യമന്ത്രി രംഗ​െതത്തിയത്​.

കശ്​മീരിലെ ഇന്നത്തെ അവ്​സഥക്ക്​ കാരണം ഇൗ സർക്കാരാണ്​. അതിനാൽ തന്നെ മെഹബൂബ മുഖ്യമന്ത്രി സ്​ഥാനം രാജിവെയ്​ക്കണം.സ്​കൂളുകൾ കത്തിച്ച സംഭവത്തിനു പിന്നിൽ വ്യക്​തമായ പ്രൊപ്പഗൻഡയുണ്ട്​.സ്​കൂൾ കത്തിച്ച സംഭവത്തിലുൾപ്പെട്ടവരുടെ പേരുകൾ ബന്ധപ്പെട്ടവർക്ക്​  നൽകി എന്ന്​ മുഫ്​തി പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും എടുത്തു കാണുന്നില്ല- ഫാറൂഖ്​ അബ്​ദുള്ള പറഞ്ഞു.

അതിനിടെ സ്​കൂൾ കത്തിച്ച സംഭവം ഉടൻതന്നെ പരിഹരിക്കാൻ സർക്കാറിനും വില്ലേജ്​ എഡ്യൂക്കേഷൻ കമ്മിറ്റിക്കും ജമ്മുകാശ്​മീർ ഹൈക്കോടതി നിർദ്ദേശം നൽകി.

Tags:    
News Summary - Former J&K CM Farooq Abdullah slams Mehbooba Mufti for burning of schools in the Valley

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.