കോഴിക്കോട്: സി.പി.ഐ മുൻ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി അന്തരിച്ചു. 2012 മുതൽ 2019വരെയാണ് അദ്ദേഹം സി.പി.ഐയെ നയിച്ചത്. രണ്ട് തവണ ലോകസഭാംഗം ആയിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഇദ്ദേഹം ലോകസഭയിലെത്തിയത്.
വെങ്കിടേശ്വര സർവകലാശാലയിൽ പഠിക്കുന്ന കാലം മുതലേ എ.ഐ.എസ്.എഫ്. പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി, എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പാർലമെന്‍റംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എൽഎൽഎം പഠനശേഷം എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റി. 1968ൽ റെഡ്ഡി സി.പി.ഐ ദേശീയ കൗൺസിൽ അംഗമായി. സി.പി.ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.