ബൈന്തൂർ മുൻ എം.എൽ.എയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എം.സുകുമാർ ഷെട്ടി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ സന്ദർശിച്ച് പൊന്നാട അണിയിച്ചപ്പോൾ

കർണാടക മുൻ ബി.ജെ.പി എം.എൽ.എ സുകുമാർ ഷെട്ടി കോൺഗ്രസിലേക്ക്

മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മുൻ എം.എൽ.എയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എം.സുകുമാർ ഷെട്ടി കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു. പാർട്ടിയിലെ സമാന ചിന്താഗതിക്കാരുടെ സമ്മേളനം വിളിച്ചു ചേർത്ത് കോൺഗ്രസ് പ്രവേശ പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം നെമ്പുവിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"ബൈന്തൂർ മേഖലയിൽ ബി.ജെ.പിയെ വളർത്തിയ തന്നെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് തരാതെ തഴഞ്ഞു. കാൽലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച തനിക്കിപ്പോൾ പാർട്ടിയിൽ കാൽകാശിന്റെ വിലയില്ല. ആൾബലവും അധ്വാന പാരമ്പര്യവും ഉള്ളവരെ തഴയുന്ന ബി.ജെ.പി കർണാടകയിൽ തകരുകയാണെന്ന്." സുകുമാർ അഭിപ്രായപ്പെട്ടു.

കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ സന്ദർശിച്ചതായും കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തുവെന്നും ഷെട്ടി അറിയിച്ചു.

Tags:    
News Summary - Former BJP MLA Sukumar Shetty joins Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.