ന്യൂഡൽഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും നാൽപ്പതോ അമ്പതോ വർഷത്തിന് ശേഷം ആര് പ്രധാനമന്ത്രി ആയാലും സ്വതന്ത്ര ലോകത്തിന്‍റെ നേതാവ് എന്ന പദവി ഏറ്റെടുക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും മുന്‍ ആസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട്.
ലോകത്തിന്‍റെ പുതിയ വൻ ശക്തികളിലൊന്നായും ഏഷ്യാ-പസിഫിക് മേഖലയിൽ ചൈനക്കൊരു എതിരാളിയായും ഇന്ത്യ പ്രവർത്തിക്കണമെന്ന് അബോട്ട് ആഹ്വാനം ചെയ്തു. 2022ൽ ആസ്ട്രേലിയയുമായും കഴിഞ്ഞ മാസം യു.കെയുമായും ഇന്ത്യ ഒപ്പു വെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ ജനാധിപത്യ ലോകം ചൈനയിൽ നിന്ന് മാറി തുടങ്ങി എന്നതിന്‍റെ ലക്ഷണങ്ങളാണെന്ന് ടോണി പറഞ്ഞു.
വെള്ളിയാഴ്ച നടന്ന സംഭാഷണത്തിൽ ചൈന, പാകിസ്താൻ, യു.എസ് രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് അവലോകനം ചെയ്യാമെന്ന് അബോട്ട് വാഗ്ദാനം നൽകി. ലോകത്തിനുമേൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ തടയാൻ ഇന്ത്യക്ക് ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനയുടെ ആധിപത്യ ശക്തിയാകാനുള്ള ശ്രമങ്ങൾ അയൽരാജ്യങ്ങളെയും ലോകരാജ്യങ്ങളെയും പ്രശ്നത്തിലാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.