ന്യൂഡൽഹി: ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതോടെ എല്ലാ വിദേശ വാക്സിനുകൾക്കും അനുമതി വേഗത്തിലാക്കാൻ ഒരുങ്ങി സർക്കാർ. റഷ്യയുടെ സ്പുട്നിക് വാക്സിന് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു വിദേശ വാക്സിനുകൾക്ക് വേഗത്തിൽ അനുമതി നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയത്.
വിദേശ വാക്സിനുകൾക്ക് അനുമതി നൽകുന്നതു സംബന്ധിച്ച് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ നിർദേശത്തിന് കേന്ദ്രം അംഗീകാരം നൽകുകയായിരുന്നു. അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോ ബ്രിട്ടൻ, യു.എസ്, ജപ്പാൻ, യൂറോപ്യൻ മെഡിക്കൽ ഏജൻസി അംഗീകാരം നൽകിയതോ ആയ വാക്സിനുകൾക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാനാണ് തീരുമാനം.
100 പേർക്ക് വിദേശ വാക്സിൻ നൽകി ഏഴു ദിവസത്തെ നിരീക്ഷണത്തിനുശേഷം മറ്റു നടപടികളിലേക്ക് കടക്കും. നേരേത്ത ക്ലിനിക്കൽ, പ്രീക്ലിനിക്കൽ ഘട്ടങ്ങളിൽ 20ഓളം വാക്സിൻ കമ്പനികൾ അനുമതിക്കായി അപേക്ഷിച്ചിരുന്നു.
അതേസമയം, അടിയന്തര ഉപയോഗത്തിന് ചൊവ്വാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ അനുമതി നൽകിയ സ്പുട്നിക് വാക്സിൻ ഇന്ത്യയിൽ വർഷം 850 മില്യൺ ഡോസ് ഉൽപാദിപ്പിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കി. 91.6 ശതമാനം ഫലപ്രാപ്തിയുള്ള സ്പുട്നിക് വാക്സിൻ 21 ദിവസത്തെ ഇടവേളയിൽ രണ്ടു ഡോസാണ് നൽകേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.