ഭക്ഷണം നന്നായില്ലെന്ന്​ പരാതി: തട്ടുകടക്കാരൻ യുവാവി​െൻറ ദേഹത്ത്​​ തിളച്ച എണ്ണകോരിയൊഴിച്ചു- വിഡിയോ

മുംബൈ: ഭക്ഷണം നന്നായില്ലെന്ന്​ പരാതി പറഞ്ഞ യുവാവി​​​െൻറ ദേഹത്തേക്ക്​ തട്ടുകടക്കാരൻ തിളച്ച എണ്ണ കോരിയൊഴിച്ചു. മഹാരാഷ്​ട്രയിലെ ഉലഹാസ്​ നഗറിലാണ്​ സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. യുവാവി​​​െൻറ കൂടെയുള്ളവർക്കും പെള്ളലേറ്റിട്ടുണ്ട്​. 

തട്ടുകടക്കാരന്‍ യുവാവി​​​െൻറ ദേഹത്ത് എണ്ണയൊഴിക്കുന്നതി​​​െൻറ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെ കടയുടമയോട് പരാതി പറഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തുടര്‍ന്ന് ഇയാള്‍ ഇവരുടേ ദേഹത്തേക്ക്​  തിളച്ചുകൊണ്ടിരിക്കുന്ന എണ്ണ കോരിയൊഴിക്കുകയുമായിരുന്നു.  
 കടയുടമ വെള്ളമെടുക്കുന്ന ജഗ്ഗില്‍ തിളച്ച എണ്ണയെടുത്ത് ഒഴിക്കുന്നതും കടയിലുണ്ടായിരുന്നവര്‍ ഓടുന്നതും ദൃശ്യത്തിൽ കാണാം. കടയിൽ നിന്ന്​ ഒാടിയ യുവാക്കളെ പിന്തുടർന്ന്​ മൂന്നു തവണ ഇയാൾ എണ്ണകോരിയൊഴിച്ചു. യുവാക്കളുടെ പരാതിയിൽ പൊലീസ്​ തട്ടുകടക്കാരനെ അറസ്​റ്റു ചെയ്​തു. 

എന്നാൽ സ്ഥിരമായി ത​​​െൻറ കടയിൽ നിന്നും ഭക്ഷണം കഴിക്കുന്ന യുവാക്കൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച്​ ഭക്ഷണത്തെ ചൊല്ലി വഴക്കുണ്ടാക്കുകയും കടയിലെ സാധനങ്ങൾ നശിപ്പിക്കുകയായിരുന്നുവെന്നും കടയുടമ പരാതി നൽകി. പുറത്തുവന്ന വിഡിയോ ദൃശ്യത്തിൽ പരിക്കേറ്റ യുവാവ്​ ഉൾപ്പെടെയുള്ള സംഘം കടയുടമയുടെ ദേഹത്തേക്ക്​ പലതും വലിച്ചെറിയുന്നത്​ കാണാം. സംഘം ചേർന്ന്​ കടക്കുനേരെ ആക്രമണം നടത്തിയ യുവാക്കള്‍ക്കെതിരെയും പൊലീസ്​ കേസെടുത്തിട്ടുണ്ട്​. 

Tags:    
News Summary - Food Vendor Flings Scalding Oil At Complaining Customer- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.