ഞാൻ മാംസാഹാരിയാണ്; നമ്മുടെ ഭക്ഷണം തെരഞ്ഞെടുക്കേണ്ടത് നാം തന്നെ: വെങ്കയ്യ നായിഡു

മുംബൈ: രാജ്യത്ത് വ്യാപകമായി കശാപ്പ് നിരോധനവും പശുവിറച്ചിയും ചർച്ച ചെയ്യപ്പെടുന്ന സമയത്ത് നിർണായകമായ തുറന്നുപറച്ചിലുമായി കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ വെങ്കയ്യ നായിഡു. ഭക്ഷണം വ്യക്തിപരമായ തെരഞ്ഞെടുപ്പാണെന്നും താൻ മാംസഭുക്കാണെന്നും മുംബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വെങ്കയ്യ തുറന്നുപറഞ്ഞത്.

എല്ലാവരേയും സസ്യഭുക്കുകളാക്കി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് ചില ബുദ്ധിസ്ഥിരതയില്ലാത്തവർ പറയുന്നത്. എന്ത് കഴിക്കണമെന്നും എന്ത് കഴിക്കേണ്ട എന്നുമൊക്കെ തീരുമാനിക്കേണ്ടത് അത് കഴിക്കുന്നവരാണ്‌. ചില ചാനലുകാർ ഈ വിഷയത്തിൽ ടി.വി ചർച്ച പോലും സംഘടിപ്പിച്ചിരുന്നു.

എന്‍റെ പത്രപ്രവർത്തകരായ സുഹൃത്തുക്കളോട് എനിക്ക് ഇതാണ് പറയാനുള്ളത്. ഞാന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ഹൈദരബാദില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ ഒരു മാംസഭുക്കാണ്, എന്നിട്ടും ഇപ്പോൾ ബി.ജെ.പിയുടെ പ്രസിഡന്‍റുമാണ്- വെങ്കയ്യ നായിഡു പറഞ്ഞു.

Tags:    
News Summary - 'Food Is A Matter Of Choice, I Am A Non-Vegetarian,' Says Venkaiah Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.