ന്യൂഡൽഹി: കേരളത്തിെൻറ പ്രളയ പുനർനിർമാണ സഹായത്തിനായി ചരക്കുസേവന നികുതി(ജി. എസ്.ടി)ക്കുമേൽ സെസ് ചുമത്താനുള്ള നിർദേശം നടപ്പാവില്ലെന്ന് തീർച്ചയായി. പ്രളയത്ത ിെൻറ നാളുകളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ വ്യോമസേനക്ക് ഉണ്ടായ ചെലവ് കേന് ദ്രം വഹിച്ചേക്കും. ദേശീയ ദുരന്ത സഹായ നിധിയിൽനിന്ന് ഇതിനകം നൽകിയ 3048 കോടി രൂപയിൽ കൂ ടുതൽ സഹായം കിട്ടാനിടയില്ല. ധനമന്ത്രാലയ ഉന്നത കേന്ദ്രങ്ങളിൽനിന്നാണ് ഇൗ സൂചനകൾ ലഭിച്ചത്.
കേരളത്തിൽ മാത്രമായോ ദേശീയ തലത്തിേലാ സെസ് ചുമത്തുന്നത് പ്രായോഗികമല്ലെന്നാണ് വിശദീകരണം. ദുരന്ത വേളകളിലെല്ലാം സെസ് ചുമത്താൻ കഴിയില്ല. ഇത് പുതിയ തർക്കങ്ങൾക്ക് ഇടയാക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽമാത്രം സെസ് ചുമത്തുന്നത് ഉൽപന്ന വില വർധിക്കാനും ഉപയോക്താക്കൾ അന്യ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങുന്ന പ്രവണതക്കും ഇടയാക്കും. ഫലത്തിൽ കേരളത്തിന് ദോഷം ചെയ്യും.
സെസ് ചുമത്തുന്ന കാര്യം പരിശോധിക്കാൻ ജി.എസ്.ടി കൗൺസിൽ പ്രത്യേക സമിതിയെ നിയോഗിച്ചെന്നല്ലാതെ ഒരു നടപടിയുമായില്ല. കരിമ്പു കർഷകരെ സഹായിക്കാൻ പഞ്ചസാര സെസിന് യു.പിയിൽനിന്നും മറ്റും സമ്മർദമുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തു വരുകകൂടി ചെയ്യുന്നതിനാൽ അധിക നികുതി ഏർപ്പെടുത്തുന്ന തീരുമാനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വഴങ്ങാനും ഇടയില്ല.
കേരളത്തിലെ രക്ഷാപ്രവർത്തനത്തിന് 34 കോടി രൂപ ചെലവായെന്നാണ് വ്യോമസേനയുടെ കണക്ക്. ഇത് അടച്ചുതീർക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കേന്ദ്രം നിർബന്ധം പിടിക്കില്ല. രക്ഷാപ്രവർത്തന ചെലവ് വേണ്ടെന്ന് നാവിക സേന വ്യക്തമാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത സഹായ നിധി(എൻ.ഡി.ആർ.എഫ്)യിൽനിന്ന് മാനദണ്ഡപ്രകാരം മാത്രമാണ് സഹായം അനുവദിക്കാൻ കഴിയുകയെന്നാണ് ധനമന്ത്രാലയം ആവർത്തിക്കുന്നത്. അതനുസരിച്ചുള്ള തുകയാണ് നൽകിയത്. പദ്ധതി, ഇൻഷുറൻസ് തുടങ്ങിയവ വഴിയുള്ള പരിമിത സഹായമാണ് ഇനി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.