തെറ്റായ പരിശോധനാഫലം; ചൈനീസ്​ റാപ്പിഡ്​ ടെസ്റ്റ്​ കിറ്റുകൾ നിരോധിച്ച്​ പഞ്ചാബ്​ സർക്കാർ

അമൃത്​സർ: ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്ക്​ പിന്നാലെ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്​ത റാപ് പിഡ്​ ടെസ്റ്റ്​ കിറ്റുകൾ ഉപയോഗിക്കുന്നത്​ നിരോധിച്ച്​ പഞ്ചാബ്​ സർക്കാരും.

തെറ്റായ പരിശോധനാഫലം ലഭിച് ചതി​ന്റെ അടിസ്ഥാനത്തിലാണ്​ നടപടി. ചൈനീസ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഐ.സി.എം.ആറിന് തിരികെ നൽകാനാണ്​ പഞ്ചാബ് സർക്കാർ ഒരുങ്ങുന്നത്​. അഞ്ച് കിറ്റുകൾ തെറ്റായ പരിശോധനാഫലം നൽകിയതിനെ തുടർന്നാണ്​ കിറ്റുകൾ മുഴുവൻ തിരികെ നൽകാൻ പഞ്ചാബ് തീരുമാനിച്ചത്.

രാജ്യത്ത്​ റാപിഡ്​ ടെസ്റ്റ്​ കിറ്റുകളുടെ കുറവുള്ളത്​ കാരണം കിറ്റുകളെല്ലാം ഐ.സി.എം.ആറിന് തന്നെ തിരിച്ചുനൽകും. -പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദർ സിങ്​ പറഞ്ഞു.

ചൈനയിൽ നിന്നെത്തിച്ച കിറ്റുകൾ ഐ.സി.എം.ആറായിരുന്നു ഒാരോ സംസ്ഥാനങ്ങൾക്കും വിതരണം ചെയ്തത്. എന്നാൽ, പല സംസ്ഥാനങ്ങളും കിറ്റുകളുടെ ഗുണനിലവാരം മോശമാണെന്ന്​ ചൂണ്ടിക്കാട്ടി രംഗത്തെത്തുകയായിരുന്നു. അതേസമയം, ചൈനയിൽ നിന്നുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐ.സി.എം.ആർ കഴിഞ്ഞദിവസം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയുണ്ടായി.

നേരത്തെ ചൈനയിൽ നിന്നുള്ള പി.പി.ഇ കിറ്റുകൾക്ക്​ ഗുണനിലവാരം പോരെന്ന്​ കാട്ടി പല വിദേശ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ചൈനയിൽ നിന്നുള്ള കിറ്റുകളുടെ ഇറക്കുമതിയും നിരോധിച്ചിരുന്നു.

Tags:    
News Summary - Flaws in China's rapid test kit, Punjab government will return test kit to ICMR-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.