പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ജയ്ഷെ കമാൻഡർ സാഹിദ് വാനിയടക്കം അഞ്ച് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ജയ്ഷെ മുഹമ്മദ് കമാൻഡർ സാഹിദ് വാനി ഉൾപ്പെടെ അഞ്ച് ഭീകരരെ വധിച്ചതായി സൈന്യം.
ബുഡ്ഗാമിലും പുൽവാമയിലുമുണ്ടായ രണ്ട് വ്യത്യസ്ഥ ഏറ്റുമുട്ടലുകളിലാണ് സുരക്ഷസേന ഭീകരരെ വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഷ്കറെ ത്വയ്ബ, ജയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് കശ്മീർ പൊലീസിലെ ഐ.ജി വിജയ് കുമാർ പറഞ്ഞു. പുൽവാമയിൽ നാലുപേരെയും ബുഡ്ഗാമിൽ ഒരാളെയുമാണ് വധിച്ചത്.
ഈ വർഷം ഇതുവരെ 11ഏറ്റുമുട്ടലുകളിയി പാകിസ്താനിൽ നിന്നുള്ള എട്ടുപേരടക്കം 21 ഭീകരരെ വധിച്ചതായി കുമാർ പറഞ്ഞു. നേരത്തെ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരൻ മരിച്ചിരുന്നു. ഹെഡ് കോൺസ്റ്റബിൾ അലിമുഹമ്മദാണ് അനന്ത്നാഗിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.