Posted On
date_range Updated On
date_range വിവാഹ ചടങ്ങിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് വരന്റെ അമ്മ ഉൾപ്പടെ അഞ്ച് പേർ മരിച്ചു
ഭോപ്പാൽ: വിവാഹ ചടങ്ങുകൾക്കിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. വരന്റെ അമ്മയും ഭാര്യാസഹോദരിയും അമ്മായിയും വിവാഹിതരായ രണ്ട് സഹോദരിമാരും മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് പേരെ വിദഗ്ധ ചികിത്സക്കായി ഗ്വാളിയോറിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റ വരന്റെ അമ്മ, ഭാര്യാസഹോദരി, അമ്മായി, വിവാഹിതരായ രണ്ട് സഹോദരിമാർ എന്നിവരെ ഡൽഹിയിലെ എയിംസിലേക്ക് മാറ്റാനുള്ള ശ്രമമുണ്ടായെങ്കിലും സാരമായി പൊള്ളലേറ്റ ഇവർ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.