വ്യാജ ലൈസൻസിൽ തോക്കു കൈവശം വെച്ച കേസിൽ അറസ്റ്റിലായ കശ്​മീരികൾ

എ.ടി.എമ്മിൽ പണം നിറക്കുന്ന സുരക്ഷാ സേനാംഗങ്ങളുടെ തോക്ക്​ ലൈസൻസ് വ്യാജം; അഞ്ച്​ പേർ അറസ്​റ്റിൽ

തിരുവനന്തപുരം: വ്യാജ ലൈസൻസിൽ തോക്ക്​ കൈവശംവെച്ച അഞ്ച്​ കശ്​മീരികൾ തലസ്ഥാനത്ത്​ അറസ്​റ്റിൽ. എ.ടി.എമ്മിൽ പണം നിറക്കുന്ന സുരക്ഷാ സേനാംഗങ്ങളാണ്​ അറസ്റ്റിലായത്​. ഇവരുടെ കൈയിൽനിന്ന്​ അഞ്ച്​ ഇരട്ടക്കുഴൽ തോക്കുകളും 25 റൗണ്ട്​ വെടിയുണ്ടയും പൊലീസ്​ പിടിച്ചെടുത്തു.

അതിർത്തിയിലെ രജൗരി ജില്ലക്കാരായ ഷൗക്കത്തലി, ഷുക്കൂർ അഹമ്മദ്​, ഗുൽസമാൻ, മുഷ്​താഖ്​ ഹുസൈൻ, മുഹമ്മദ്​ ജാവേദ്​ എന്നിവരെയാണ്​ കരമന പൊലീസ്​ ബുധനാഴ്​ച വൈകീട്ട്​ നീറമൺകരയിലെ താമസസ്ഥലത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തത്​. തുടർന്ന്​ നടത്തിയ അന്വേഷണത്തിലും ചോദ്യംചെയ്യലിലുമാണ്​ ഇവരുടെ കൈവശമുള്ളത്​ വ്യാജ ലൈസൻസിലെ തോക്കുകളാണെന്ന്​ ബോധ്യമായത്​.

തുടർന്ന്​ രാത്രിയോടെ അറസ്​റ്റ്​ രേഖപ്പെടുത്തുകയായിരുന്നു. മഹാരാഷ്​ട്ര റിക്രൂട്ടിങ്​ ഏജൻസി വഴി ആറുമാസം മുമ്പാണ്​ ഇവർ കേരളത്തിലെത്തിയത്​. എ.ടി.എമ്മിൽ പണം നിറക്കുന്ന സുരക്ഷാ സേനാംഗങ്ങളാണിവർ. കഴിഞ്ഞ തെര​െഞ്ഞടുപ്പ്​ സമയത്ത്​ തോക്കുകൾ ഹാജരാക്കാൻ പൊലീസ്​ ആവശ്യപ്പെ​െട്ടങ്കിലും ഇവർ ഹാജരാക്കിയിരുന്നില്ല. അതിൽനിന്നാണ്​ അന്വേഷണം പൊലീസ്​ തുടങ്ങിയത്​. അതുമായി ബന്ധപ്പെട്ട്​ രജൗരി ജില്ലയിലും പൊലീസ്​ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ്​​ ലൈസൻസ്​ വ്യാജമാണെന്ന്​ ബോധ്യമായത്​. 

തുടർന്നാണ്​ കസ്​റ്റഡിയിലെടുക്കുകയും പിന്നീട്​ അറസ്​റ്റ്​ രേഖപ്പെടുത്തുകയും ചെയ്​തത്​. സംസ്ഥാന പൊലീസിന്​ പുറമെ കേന്ദ്ര ഏജൻസികളും ഇവരെ ചോദ്യം ചെയ്​തേക്കും. 

Tags:    
News Summary - five people arrested for holding fake gun license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.