പൽഘാർ കൊലപാതകം: അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ

പൽഘാർ: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ പാ​ൽ​ഘ​റി​ൽ വ​ഴി​യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​ നാ​ടോ​ടി സ​ന്യാ​സി​മാ​രെ​യും ഡ്രൈ​വ​റെ​യും ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ. പാ​ൽ​ഘാ​ർ പൊലീസ് ആണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. ആ​ൾക്കൂട്ട കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത ഒമ്പത് പേർ ഉൾപ്പെടെ 115 പേർ അറസ്റ്റിലായിട്ടുണ്ട്. സം​സ്​​ഥാ​ന സി.ഐ.​ഡിയാണ് കേസ്  അ​ന്വേ​ഷിക്കുന്നത്. 

ഏപ്രിൽ 16നാണ് വാ​രാ​ണ​സി​യി​ലെ ശ്രീ ​പ​ഞ്ച്​ ദ​ശ്​​നാം ജു​ന അ​ഖാ​ര​യി​ലെ സ​ന്യാ​സി​മാ​രും ഗോ​സാ​വി നാ​ടോ​ടി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രു​മാ​യ ക​ൽ​പ​വൃ​ഷ്​ ഗി​രി (70), സു​ഷീ​ൽ ഗി​രി (35) എ​ന്നി​വ​രും ഡ്രൈ​വ​റു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ സി​ൽ​വാ​സ​യി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നാ​യി ദേ​ശീ​യ​പാ​ത വി​ട്ട്​ ഗ്രാ​മ​ത്തി​ലൂ​ടെ പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. 

പ്ര​ദേ​ശ​ത്ത്​ ക​വ​ർ​ച്ച ന​ട​ക്കു​മെ​ന്നും അ​വ​യ​വ​ങ്ങ​ൾ​ക്കാ​യി കു​ട്ടി​ക​ളെ ത​ട്ടി​കൊ​ണ്ടു ​പോ​കു​മെ​ന്നും നി​ര​ന്ത​രം അ​ഭ്യൂ​ഹ​ങ്ങ​ൾ  പ്ര​ച​രി​ച്ചി​രു​ന്നു. പൊലീസിന്‍റെ സാന്നിധ്യത്തിൽ പ്രദേശവാസികൾ സ​ന്യാ​സി​മാർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

നേ​രേ​ത്ത, ര​ണ്ടു​ ഡോ​ക്​​ട​ർ​മാ​രും ഒ​രു മ​നോ​വൈ​ക​ല്യ​മു​ള്ള​യാ​ളും സ​മാ​ന​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Five more accused arrested in Palghar lynching case -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.