60കാരിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേർ അറസ്​റ്റിൽ

ഭോപാൽ: മധ്യപ്രദേശിൽ 60കാരിയെ കൂട്ടബലാത്സംഗത്തിന്​ ഇരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെ അഞ്ചുപേർ അറസ്​റ്റിൽ. സിംഗ്രൗലി ജില്ലയിൽ ഞായറാഴ്​ച രാത്രിയാണ്​ സംഭവം.

സിംഗ്രൗലിയിൽ റെയിൽവേ ക്രോസിന്​ സമീപത്തുകൂടെ 60കാരി വീട്ടിലേക്ക്​ പോകുന്നതിനിടെയായിരുന്നു ആക്രമണം. മദ്യപിച്ചെത്തിയ അഞ്ചുപേർ വയോധി​കയെ പിടികൂടുകയും കുറ്റിക്കാട്ടിലേക്ക്​ വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയ​ുമായിരുന്നു.

അക്രമത്തിന്​ ശേഷം പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന്​ വയോധി​ക തൊട്ടടുത്ത പൊലീസ്​ സ്​റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.

'വീട്ടിലേക്ക്​ പോകുന്നതിനിടെയാണ്​ സ്​ത്രീക്ക്​ നേരെ ആക്രമണം. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ അന്വേഷണം ആരംഭിക്കുകയും അഞ്ചു​േപരുടെ അറസ്​റ്റ്​ രേഖ​െപ്പടുത്തുകയും ചെയ്​തു' -സിംഗ്രൗലി ​െപാലീസ്​ സൂപ്രണ്ട്​ അനിൽ സൊൻകാർ പറഞ്ഞു.

ഇൗ മാസം ആദ്യം 50കാരിയായ രോഗിയെ സർക്കാർ ആശുപത്രിയിലെ വാർഡ്​ ബോയ്​ ബലാത്സംഗം ചെയ്​തിരുന്നു. മധ്യപ്രദേശിൽ ഇൻഡോറിലാണ്​ സംഭവം. 

Tags:    
News Summary - Five Men Arrested in Madhya Pradesh for gang rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.