കാർ കണ്ടെയ്​നർ ലോറിയിലിടിച്ച്​ അഞ്ചുപേർ മരിച്ചു; രണ്ടുപേർക്ക്​ പരിക്ക്​

ബസ്​തി: ഉത്തർപ്രദേശിലെ ബസ്​തി ജില്ലയിൽ കാർ കണ്ടെയ്​നർ ലോറിക്ക്​ പിറകിലിടിച്ച്​ അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക്​ പരിക്കേറ്റു. ദേശീയപാത 28ൽ കത്യ, പുരെയ്​ന ഗ്രാമങ്ങൾക്കിടയിൽ നടന്ന അപകടത്തിൽ അഞ്ചുപേർ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. ​ബുധനാഴ്ച രാവിലെയായിരുന്നു​ അപകടം.

അമിത വേഗതയിൽ വന്ന കാർ കണ്ടെയിനറിന്‍റെ പിറകിലേക്ക്​ ഇടിച്ച്​ കയറുകയായിരുന്നുവെന്ന്​ കൽവാരി സർക്കിൾ ഓഫീസർ അലോക്​ പ്രസാദ്​ അറിയിച്ചു.

'കാറിൽ ഏഴുപോരുണ്ടായിരുന്നു. അഞ്ചുപേർ സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. ഡ്രൈവർക്കും ചെറിയ പെൺകുട്ടിക്കും പരിക്കേറ്റു. കുട്ടി സുരക്ഷിതയാണെങ്കിലും ഡ്രൈവറുടെ പരിക്ക്​ ഗുരുതരമാണ്'-അലോക്​ പ്രസാദ്​ പറഞ്ഞു​. ലഖ്​നോവിൽ നിന്ന്​ ബസ്​തി​യിലേക്ക്​ പോകുകയായിരുന്ന കാർ പൂർണമായി നശിച്ചു. 

Tags:    
News Summary - five dead after car crashes into container truck in UP's Basti two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.