ജയ്പുർ: കരസേന റിക്രൂട്ട്മെൻറ് റാലിക്കെത്തിയ ഉദ്യോഗാർഥികളിൽനിന്ന് കൈക്കൂലി വാങ്ങി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കരസേനയിലെ ലഫ്റ്റനൻറ് കേണൽ അറസ്റ്റിൽ. റാലികളിൽ പെങ്കടുക്കുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന റാക്കറ്റിൽപെട്ട ലഫ്റ്റനൻറ് കേണൽ ഡോ. ജഗ്ദീശ് പുരിയെയാണ് രാജസ്ഥാൻ ഭീകരവിരുദ്ധസ്ക്വാഡ് പിടികൂടിയത്.
റാക്കറ്റിലെ നാല് ഇടനിലക്കാരെ കഴിഞ്ഞമാസം പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ലഫ്. കേണലിെൻറ പങ്ക് കണ്ടെത്തിയത്. ജയ്പുർ, ആൾവാർ, ജോധ്പുർ, സികാർ, സവായ്മധോപുർ എന്നിവിടങ്ങളിലെ കരസേന റിക്രൂട്ട്മെൻറ് റാലികളുടെ മെഡിക്കൽ ബോർഡ് അംഗമാണ് ജഗ്ദീശ് പുരി.
റിക്രൂട്ട്മെൻറ് റാലിക്കൊടുവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ട ചുമതല ജഗ്ദീശ് പുരിക്കായിരുന്നു. നാല് ഇടനിലക്കാരുടെ ഒത്താശയോടെ ഒന്നരവർഷത്തിനിടെ 24ലേറെ പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി ഭീകരവിരുദ്ധ സ്ക്വാഡ് വക്താവ് ഉമേഷ് മിശ്ര പറഞ്ഞു. സർട്ടിഫിക്കറ്റിന് ഒരാളിൽനിന്ന് 40,000 രൂപ വെരയാണ് കൈക്കൂലി വാങ്ങിയിരുന്നത്. വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ ജഗ്ദീശ് പുരിയെ ചോദ്യംചെയ്തശേഷം കരസേനയുടെ അനുമതിയോടെയാണ് അറസ്റ്റുചെയ്തത്.
ജോധ്പുരിൽ നിയമിക്കപ്പെടുംമുമ്പ് ഇയാൾ ഡൽഹിയിലും ബെയ്റേലിയിലും ജോലി ചെയ്തിട്ടുണ്ട്.അർജുൻ സിങ്, നന്ദ്സിങ് റാഥോർ, സുനിൽ വ്യാസ്, മഹേന്ദ്ര സിങ് എന്നീ ഇടനിലക്കാരെ േമയ് 23നാണ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തത്. ജയ്പുരിലെ നന്ദ്സിങ്ങിെൻറ വീട്ടിൽനിന്ന് 1.79 കോടി രൂപയും റാലിയിൽ പെങ്കടുത്ത നാലു ഉദ്യോഗാർഥികളുടെ രേഖകളും പിടിച്ചെടുത്തിരുന്നു. എത്ര ഉദ്യോഗാർഥികളിൽനിന്ന് റാക്കറ്റ് പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷിച്ചുവരുകയാണെന്ന് ഉമേഷ് മിശ്ര പറഞ്ഞു. ജോധ്പുരിലെ മജിസ്ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ ജഗ്ദീശ് പുരിയെ 10 ദിവസം പൊലീസ് കസ്റ്റഡിയിൽവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.