Posted On
date_range Updated On
date_range മൽപെയിൽ ബോട്ട് മുങ്ങി രണ്ട് മൽസ്യതൊഴിലാളികൾ മരിച്ചു
മംഗളൂരു:ഉടുപ്പി മൽപെയിൽ മത്സ്യബന്ധന ബോട്ട് മുങ്ങി നവവരൻ ഉൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു.ഉടുപ്പി ഉദ്യാവർ സ്വദേശികളായ നിതീഷ്(29),നിഷാന്ത്(22)എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
മീൻപിടിച്ച് കരയിലേക്ക് മടങ്ങുകയായിരുന്ന ബോട്ട് ശക്തമായ തിരമാലയിൽപ്പെട്ട് മുങ്ങുകയായിരുന്നു.ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്നുപേർ രക്ഷപ്പെട്ടു. നിതീഷ് ഈയിടെയാണ് വിവാഹിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.