കശ്മീർ സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ വൈസ് ചാൻസലർ അധികാരമേറ്റു. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് വ്യാഴാഴ്ച പ്രൊഫസർ നിലോഫർ ഖാനെ കശ്മീർ സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിച്ചത്. നിലോഫർ ഖാൻ ഹോം സയൻസ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.
2021 ആഗസ്റ്റിൽ കാലാവധി പൂർത്തിയാക്കിയ പ്രഫ. തലത്ത് അഹമ്മദിന് പകരമാണ് നിലോഫർ ഖാൻ വി.സിയായി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.