ഇത് ചരിത്രം; ഇന്ത്യന്‍ വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനാവുന്ന ആദ്യ വനിതയായി ഷാലിസ ധാമി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി അലങ്കരിച്ച് ഷാലിസ ധാമി ഇനി പടനയിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിതാ ഓഫീസറെ മുന്നണിപ്പോരാളികളുടെ യൂനിറ്റ് മേധാവിയായി നിയമിക്കുന്നത്.

പടിഞ്ഞാറന്‍ മേഖലയിലെ യൂനിറ്റിന്റെ മേധാവിസ്ഥാനത്തേക്കാണ് ഷാലിസയെ തിരഞ്ഞെടുത്തത്. പാകിസ്താന്‍ അതിര്‍ത്തിയായ പടിഞ്ഞാറന്‍ മേഖലയിലെ മിസൈല്‍ സ്‌ക്വാഡ്രന്റെ കമാന്‍ഡിങ് ഓഫീസര്‍ സ്ഥാനത്തേക്കാണ് ഷാലിസ എത്തുന്നത്. ഫ്‌ലൈയിങ് ഇന്‍സ്ട്രക്ടര്‍ കൂടിയായ ഷാലിസ 2800ല്‍ അധികം മണിക്കൂർ വിമാനം പറത്തിയുള്ള പരിചയമുണ്ട്. 


പഞ്ചാബിലെ ലുധിയാന സ്വദേശിനിയാണ് ഷാലിസ. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സില്‍ എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഹെലിക്കോപ്ടര്‍ പൈലറ്റായി 2003-ലാണ് ഷാലിസ, വ്യോമസേനയുടെ ഭാഗമാകുന്നത്. തുടര്‍ന്ന് 2005-ല്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റും 2009-ല്‍ സ്‌ക്വാഡ്രണ്‍ ലീഡറുമായി. മാര്‍ച്ച് മാസം ആദ്യത്തോടെ ഇന്ത്യന്‍ ആര്‍മിയും വനിത ഓഫീസർമാരെ കമാന്‍ഡിങ്ങ് ചുമതലകളിലേക്ക് വിന്യസിക്കാന്‍ ആരംഭിച്ചിരുന്നു. നോര്‍ത്തേണ്‍, ഈസ്‌റ്റേണ്‍ കമാന്‍ഡുകളിലാണ് ഇത് നടപ്പാവുക.

Tags:    
News Summary - First Woman In Indian Air Force History To Command Combat Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.