ചെന്നൈ: സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി എം. സുബ്രമണ്യനാണ് ഇക്കാര്യമറിയിച്ചത്. ഡിസംബർ പത്തിന് ൈനജീരിയയിൽനിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ 47കാരനാണ് ഒമിക്രോൺ രോഗം കണ്ടെത്തിയത്.
ഇദ്ദേഹത്തെ ചെന്നൈ രാജീവ്ഗാന്ധി ജനറൽ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിലെ ഏഴോളം പേരുടെ സ്രവ സാമ്പിൾ ജനിതക ശ്രേണീ പരിശോധനക്കായി പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കേന്ദ്രത്തിലേക്ക് അയച്ചു.
ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഒമിക്രോൺ രോഗബാധയുടെ നേരിയ ലക്ഷണങ്ങളും പ്രകടമാണെന്ന് കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവൻറീവ് മെഡിസിനിലെ ഡോക്ടർമാർ പറഞ്ഞു. 16 വയസ്സുള്ള ഒരു ആൺകുട്ടി ഒഴികെയുള്ള മറ്റെല്ലാ രോഗികളും രണ്ട് ഡോസ് വാക്സിൻ എടുത്തിട്ടുണ്ട്.
അതിനിടെ നടൻ വിക്രമിനും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇദ്ദേഹം വീട്ടിൽ ക്വാറൻറീനിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.