തിരുവനന്തപുരം: ഡൽഹിയിലെയും ബിഹാറിലെയും പോലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ 'മുത്തലാഖ്' ആയിരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി വർഗീയമായ പ്രചാരണമാണ് നടത്തുന്നത്. എന്നാൽ ബി.ജെ.പിയുടെ വർഗീയ പ്രചാരണം ജനങ്ങൾ തള്ളും. മുമ്പ് ഡൽഹി, ബീഹാർ സംസ്ഥാനങ്ങളിലെ ഭരണം പിടിക്കാൻ ശ്രമിച്ച ബി.ജെ.പിയെ ജനങ്ങൾ തലാഖ് ചൊല്ലിയിരുന്നു . ഇതേ ഗതി തന്നെയാവും ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. തിരുവന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.
വർഗീയ പ്രചാരണമാണ് ബി.ജെ.പി ഉത്തർപ്രദേശിൽ നടത്തുന്നത്. അതിനായാണ് എകീകൃത സിവിൽ കോഡും തലാഖ് വിഷയവും അവർ ഉയർത്തികൊണ്ട് വരുന്നത്. ഹിന്ദു വോട്ട്ബാങ്ക് ലക്ഷ്യം വെച്ചാണ് ബി.ജെ.പിയും ആർ.എസ്.എസും പ്രചാരണം നടത്തുന്നത്. മതം അടിസ്ഥാനമാക്കിയുള്ള പ്രചാരണം നടത്തരുെതന്ന് സുപ്രീംകോടതി വിധി ബി.ജെ.പി പരിഗണിക്കുന്നില്ലെന്ന് യെച്ചൂരി കുറ്റപ്പെടുത്തി.
നോട്ട് പിൻവലിക്കലിന് ശേഷം ഭൂരിപക്ഷം പണവും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. ഇതിലൂടെ തന്നെ തീരുമാനം പരാജയമാണെന്ന് തെളിഞ്ഞതായും സാമ്പത്തിക വളർച്ചയെ ഉൾപ്പെടെ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്നും യെച്ചൂരി പറഞ്ഞു. പണം പിൻവലിക്കുന്നതിന് ബാങ്കുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം എടുത്തകളയണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകാശ് കാരാട്ട്, വി.എസ്.അച്ച്യുതാന്ദൻ, പിണറായി വിജയൻ കൊടിയേരി ബാലകൃഷ്ണൻ എന്നിവരും പരിപാടിയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.