ആന്ധ്രയിൽ ആദ്യ കോവിഡ്​ ബാധ; രാജ്യത്ത്​ ആകെ 73 ആയി

ഹൈദരാബാദ്​: ആന്ധ്രപ്രദേശിലെ നെല്ലൂരിൽ ആദ്യ കോവിഡ്​ 19 ബാധ വ്യാഴാഴ്​ച സ്​ഥിരീകരിച്ചു. ഇറ്റലിയിൽ നിന്ന്​ തിരിച ്ചെത്തിയ ആൾക്കാണ്​ ഇവിടെ കൊറോണ സ്​ഥിരീകരിച്ചത്​.

ഇറ്റലിയിൽ നിന്ന്​ തിരിച്ചെത്തിയ ഉടനെ ഇയാളെ സർക്കാർ ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്രവ പരിശോധനാ ഫലം ലഭിച്ചത്​ വ്യാഴാഴ്​ചയാണ്​. ഐസൊലേഷൻ വാർഡിൽ തുടരുന്ന ഇയാളുമായി ബന്ധപ്പെട്ട അഞ്ചുപേരെ കൂടി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്​.

ഡൽഹി, ഉത്തർപ്രദേശ്​, ലഡാക്ക്​ എന്നിവിടങ്ങളിൽ നിന്ന്​ പുതിയ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതായും ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 73 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - First corona case in AP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.