ജീവനക്കാരോട്​ റിസർവ്​ ബാങ്കി​െൻറ സൽപ്പേര്​ സംരക്ഷിക്കാൻ ആവശ്യപ്പെട്ട്​ ഉൗർജിത്​ പ​​േട്ടൽ

ന്യൂഡൽഹി: റിസർവ്​ ബാങ്കി​​െൻറ സൽപ്പേര്​ കളങ്കപ്പെടുത്തുന്ന ഒരു ശ്രമവും അനുവദിക്കില്ലെന്ന്​ റിസർവ്​ ബാങ്ക്​ ഗവർണർ ഉൗർജിത്​ പ​​േട്ടൽ. ബാങ്കി​​െൻറ സൽപ്പേര്​ സംരക്ഷിക്കാൻ ജീവനക്കാർ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസർവ്​ ബാങ്ക്​ ജീവനക്കാർക്ക്​ അയച്ച കത്തിലാണ്​ ഉൗർജിത്​ പ​േട്ടൽ ഇക്കാര്യങ്ങൾ വ്യക്​തമാക്കിയിരിക്കുന്നത്​.

സ്ഥാപനത്തി​​െൻറ സൽപ്പേര്​ കളങ്കപ്പെടുത്തുന്ന യാതൊരു വിധ നടപടിയും വെച്ച്​ പൊറുപ്പിക്കില്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഒരുമിച്ചു നിന്നാൽ പരിഹരിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.​

നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ വൻതോതിലുള്ള വിമർശനങ്ങളാണ്​ റിസർവ്​ ബാങ്കിന്​ നേരിടേണ്ടി വന്നത്​. പ്രതിപക്ഷ പാർട്ടികൾ രൂക്ഷമായ ഭാഷയിൽ ​ ബാങ്കിനെ വിമർശിച്ചിരുന്നു. ബാങ്കി​​െൻറ സൽപ്പേരിന്​ നോട്ട്​ പിൻവലിക്കൽ മൂലം കളങ്കമുണ്ടായെന്നും കേന്ദ്ര സർക്കാർ റിസർവ്​ ബാങ്കി​​െൻറ അധികാരത്തിലേക്ക്​ കടന്നു കയറുകയാണെന്ന്​ ആരോപിച്ച്​ ബാങ്ക്​ ജീവനക്കാർ ഉൗർജിത്​ പ​േട്ടലിന്​ കത്തയച്ചിരുന്നു. ബുധനാഴ്​ച നോട്ട്​ പിൻവലിക്കൽ നടപടികളെ കുറിച്ച്​ വിശദീകരിക്കാൻ ഉൗർജിത്​ പ​േട്ടൽ പാർലമ​െൻററി സമിതിക്ക്​ മുമ്പാകെ ഹാജരായിരുന്നു. സമിതിയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ പ​േട്ടലിന്​ കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - In First Address, Urjit Patel Asks Staff to Guard RBI Reputation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.