ഛണ്ഡീഗഡ്: ദീപാവലിക്ക് പടക്കം വാങ്ങാൻ പണം ഇല്ലാത്തതിനാൽ വീട്ടിൽ സ്വന്തമായി നിർമിക്കാൻ ശ്രമിച്ച കൗമാരക്കാരൻ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റു മരിച്ചു. മൻപ്രീത് സിങ്(19) ആണ് മരിച്ചത്. കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് അപകടം ഉണ്ടാകുന്നത്. സഹോദരൻ ലവ്പ്രീതി സിങിനൊപ്പമാണ് മൻപ്രീത് സ്ഫോടക വസ്തു നിർമിച്ചത്. പരിക്കേറ്റ സഹോദരൻ അമൃത്സറിലെ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
പരിക്കേറ്റവരിൽ ഒരാൾക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടു. മറ്റൊരാൾക്ക് ഇരു കൈകളും നഷ്ടപ്പെടുകയും ഒരാൾക്ക് താടിയെല്ലിൽ പരിക്കേൽക്കുകയും ചെയ്തു. ഇരുമ്പ് പൈപ്പിൽ പൊട്ടാഷ് നിറച്ചാണ് ഇവർ സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ശ്രമിച്ചത്. സ്ഫോടനത്തിന്‍റെ തീവ്രതയിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഇരുമ്പ് പൈപ്പിൽ വെടി മരുന്ന് നിറച്ചാണ് പടക്ക ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ഇത്തരത്തിൽ വ്യാജ പടക്കങ്ങൾ നിർമിക്കുന്ന സംഭവങ്ങൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.