Posted On
date_range Updated On
date_range പ്രയാഗ്രാജിൽ കുംഭമേള ക്യാമ്പിൽ തീപിടിത്തം
പ്രയാഗ്രാജ്: അലഹബാദിൽ കുംഭമേളക്കായി ഒരുക്കിയിരുന്ന ക്യാമ്പിൽ തീപിടിത്തം. പ്രയാഗ്രാജിലെ ദിഗംബർ അഗാഡയിലെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അഗ്നിബാധയിൽ ആർക്കും പരിക്കേറ്റിട്ടില്ല.
തീ നിയന്ത്രണ വിധേയമായെന്ന് കുംഭമേളയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് സൂപ്രണ്ട് അറിയിച്ചു. അഗ്നിബാധയിൽ ക്യാമ്പിനടത്ത് നിർത്തിയിട്ട ഏതാനും വാഹനങ്ങൾ ഭാഗികമായി കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.