Posted On
date_range Updated On
date_range നവി മുംബൈയിലെ കെട്ടിട സമുച്ചയത്തില്‍ തീപിടിത്തം
മുംബൈ: നവി മുംബൈയിലെ സെക്ടർ 44ലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച രാവിലെയാണ് പാം ബീച്ച് റോഡിലെ സീ ഹോം എന്ന പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത്. 21 നിലയുള്ള കെട്ടിടത്തിലെ ഏറ്റവും മുകളിലുള്ള രണ്ട് നിലകളിലാണ് തീപിടിച്ചത്. ആര്‍ക്കും അപകടമില്ലെന്നാണ് സൂചന.
മുകളിലുള്ള രണ്ട് നിലകളില്‍ പൂര്‍ണമായും തീ പടര്‍ന്നതായി അഗ്നിശമന സേന അറിയിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.