സേല​ത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല.

അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്. അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളജിലേക്ക് രോഗികളെ മാറ്റിയെന്നും ചികിത്സക്ക് തടസമുണ്ടാകില്ലെന്നും ജില്ല കലക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Fire breaks out at Salem govt hospital, no casualties reported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.