പ്രയാഗ് രാജിലെ കുംഭമേള ക്യാമ്പുകളിൽ വീണ്ടും തീപിടിത്തം

ലഖ്നോ: മഹാകുംഭ മേള നടക്കുന്ന സെക്ടർ 19 ​ലെ ആശ്രമത്തിൽ തീപിടിത്തം. നിരവധി അഗ്നിശമന സേനാംഗങ്ങളാണ് സ്ഥലത്തുള്ളത്. തീപിടിത്തത്തിൽ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും പ്രയാഗ് രാജ് എ.ഡി.ജി ഭാനു ഭാസ്കർ മാധ്യമങ്ങളെ അറിയിച്ചു.

തീപിടിത്തമു​ണ്ടായെന്ന വിവരം ലഭിച്ചതോടെ അഞ്ചുമിനിറ്റിനകം അഗ്നിരക്ഷാസേനയും അവശ്യസർവീസുകളും സ്ഥലത്തെത്തിയതായും ഭാനു ഭാസ്കർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ചൊവ്വാഴ്ച മഹാകുംഭമേളയിലെ രണ്ട് ക്യാമ്പുകളിൽ തീപിടിത്തമുണ്ടായിരുന്നു. സെക്ടർ 18ലെ ഫയർ സ്റ്റേഷന് കീഴിലുള്ള ബിന്ദു മാധവ് മാർഗിലെ പൊലീസ് ലൈൻ ക്യാമ്പിലും ഹരിശ്ചന്ദ്ര മാർഗിലെ ബാപ്പ സീതാറാം പന്തലിന് അടുത്തുള്ള ഉജ്ജയിൻ ആശ്രമം ബാബയിലുമാണ് തീപിടിത്തമുണ്ടായത്. രണ്ട് ടെന്റുകൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തില്ല. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന്റെ കാരണം എന്നാണ് വ്യക്തമായത്. സെക്ടർ 19ലെ കൽപവാസി ടെന്റിലും കഴിഞ്ഞാഴ്ച തീപിടിത്തമുണ്ടായിരുന്നു. പാചക വാതകം ചോർന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് അധികൃതർ പറഞ്ഞത്. ജനുവരി 19നായിരുന്നു അത്. നിരവധി ക്യാമ്പുകൾ കത്തിനശിച്ചെങ്കിലും ആളപായമുണ്ടായില്ല. ജനുവരി 25ന് കുംഭമേള നടക്കുന്ന സ്ഥലത്ത് തീപിടിത്തമുണ്ടായി രണ്ട് കാറുകൾ കത്തിനശിച്ചിരുന്നു. 

Tags:    
News Summary - Fire breaks out at Maha Kumbh in Prayagraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.