ഗീലാനിയുടെ മൃ​ത​ശ​രീ​രത്തിൽ പാക് പതാക പുതപ്പിച്ച സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കേസ്

ശ്രീനഗർ: ജ​മ്മു-​ക​ശ്മീ​രി​ലെ അ​ന്ത​രി​ച്ച വി​ഘ​ട​ന​വാ​ദി നേ​താ​വ്​ സ​യ്യി​ദ്​ അ​ലി ഷാ ​ഗീലാനിയുടെ മൃ​ത​ശ​രീ​രത്തിൽ പാകിസ്താൻ പതാക പുതപ്പിക്കുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്ത സംഭവത്തിൽ കുടുംബാംഗങ്ങൾക്കെതിരെ കേസ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമവും ഇന്ത്യൻ പീനൽ കോഡും ചുമത്തി കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് ബുദ്ഗാം പൊലീസ് കേസെടുത്തത്. മൃതദേഹം മറവ് ചെയ്യാൻ പൊലീസ് എത്തുന്നതിന് മുമ്പ് ഗീലാനിയുടെ മൃ​ത​ശ​രീ​രത്തിൽ പാക് പതാക പുതപ്പിച്ചതിന്‍റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഗീലാനിയുടെ കുടുംബാംഗങ്ങൾക്കെതിരെ കേസെടുത്ത നടപടിയെ വിമർശിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തി. കശ്മീരിനെ ഒരു തുറന്ന ജയിലാക്കി മാറ്റിയതിനാലാണ് മരണവിവരം പുറത്തറിയാതിരുന്നത്. ഒരു കുടുംബത്തിന് അവരുടെ ആഗ്രഹപ്രകാരം വിലപിക്കാനും അന്തിമ വിടവാങ്ങൽ നൽകാനും അനുവാദമില്ല. ഗീലാനിയുടെ കുടുംബത്തിനെതിരെ യു.‌എ‌.പി.‌എ ചുമത്തിയത് വഴി വ്യക്തമായത് കേന്ദ്ര സർക്കാറിന്‍റെ നിഷ്കരുണവും ക്രൂരവുമായ നടപടിയാണ്. ഇതാണ് പുതിയ ഇന്ത്യയിലെ പുതിയ കശ്മീരെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു.

ഗീ​ലാ​നി​യു​ടെ മൃ​ത​ശ​രീ​രം ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ത​ള്ളി​മാ​റ്റി ബ​ലം പ്ര​യോ​ഗി​ച്ച്​ പൊ​ലീ​സ്​ സം​സ്​​ക​രി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ​ക്കും അ​നു​യാ​യി​ക​ൾ​ക്കും അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം പോ​ലും ന​ൽ​കിയില്ലെന്നും​ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. മൃ​ത​ശ​രീ​രം ബലം പ്രയോഗിച്ച് കൊണ്ടു പോയെന്നും അന്ത്യകർമം ചെയ്യാൻ അനുവദിച്ചില്ലെന്നും ഗിലാനിയുടെ ബന്ധുക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

കശ്മീരിൽ അ​ട​ച്ച റോ​ഡു​ക​ൾ ഇ​പ്പോ​ഴും പൂർണമായി തു​റ​ന്നി​ട്ടി​ല്ല. മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ​ത് മു​ത​ൽ ക​ശ്​​മീ​രി​ൽ വി​േഛ​ദി​ച്ച ഇ​ന്‍റ​ർ​നെ​റ്റും മൊ​ബൈ​ൽ ഫോ​ൺ സ​ർ​വി​സും പു​നഃ​സ്​​ഥാ​പി​ച്ചി​ല്ല. ബി.​എ​സ്.​എ​ൻ.​എ​ല്ലിന്‍റെ പോ​സ്​​റ്റ്​ പെ​യ്​​ഡ്​ ക​ണ​ക്ഷ​നു​ക​ൾ​ക്ക്​ മാ​ത്രം ഇ​ള​വ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

അ​സു​ഖ ബാ​ധ​യെ തു​ട​ർ​ന്ന്​ ദീ​ർ​ഘ​കാ​ല​മാ​യി പൊ​തു​രം​ഗ​ത്ത്​ പ്ര​ത്യ​ക്ഷ​പ്പെ​ടാ​തി​രു​ന്ന 92കാ​ര​നാ​യ ഗീ​ലാ​നി ബു​ധ​നാ​ഴ്ച രാ​ത്രിയാ​ണ്​ അ​ന്ത​രി​ച്ച​ത്. മൃ​തശരീരം തൊ​ട്ട​ടു​ത്തു​ള്ള പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ക​ന​ത്ത ​പൊ​ലീ​സ്​ സു​ര​ക്ഷ​യി​ൽ മ​താ​ചാ​രപ്ര​കാ​രം മ​റ​വു ചെ​യ്യു​ക​യാ​യി​രു​ന്നു. ഗീ​ലാ​നി​യു​ടെ അ​ഭി​ലാ​ഷ​മ​നു​സ​രി​ച്ച്​ 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ശ്രീ​ന​ഗ​റി​ലെ ശ​ഹീ​ദെ ഈ​ദ്​​ഗാ​ഹ്​ ശ്​​മ​ശാ​ന​ത്തി​ൽ മ​റ​വു ചെ​യ്യാ​നാ​ണ്​ കു​ടും​ബം ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ന്നും ദോ​റു സോ​പോ​റി​ൽ നി​ന്നു​ള്ള ബ​ന്ധുവിന്​ മാ​ത്ര​മാ​ണ്​ സം​സ്​​കാ​ര ച​ട​ങ്ങി​ൽ പങ്കെടുക്കാൻ സാധിച്ചതെന്നും ​മ​ക​ൻ ന​ഈം പ​റ​ഞ്ഞു.

Tags:    
News Summary - FIR under UAPA over draping of Syed Ali Shah Geelani's body in Pakistani flag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.