കൊൽക്കത്ത: സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് എക്സിൽ പോസ്റ്റിട്ടതിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതി എക്സിലെ കുറിപ്പിൽ പരാമർശിച്ചതിലാണ് നടപടി. ജനുവരി 23ാം തീയതി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനത്തിലാണ് രാഹുൽ ഗാന്ധി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ച് പോസ്റ്റിട്ടത്.
അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. രാഹുലിന്റെ പരാർമശം വന്നതിന് പിന്നാലെ നേതാജിയുടെ കൊൽക്കത്തയിലെ കുടുംബ വീടിന് സമീപം ഹിന്ദുമഹാസഭ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
രാഹുൽ ഗാന്ധി കോൺഗ്രസ് കോൺഗ്രസിന്റെ അതേ പാരമ്പ്യരമാണ് പിന്തുടരുന്നത്. മുമ്പ് കോൺഗ്രസ് നേതാജിയെ പാർട്ടിയിൽ നിന്നും രാജിവെപ്പിച്ചു. നാടുകടത്തുകയും ചെയ്തുവെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ ഇന്ത്യയിലെ ജനങ്ങൾ ശിക്ഷിക്കുമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ വ്യക്തമാക്കി.
സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധി എക്സിലെ പോസ്റ്റിൽ സുഭാഷ് ചന്ദ്രബോസിന്റെ മരണതീയതി ആഗസ്റ്റ് 18നാണെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, സോവിയറ്റ് അധീന പ്രദേശത്ത് യാത്രക്കായി നേതാജി വിമാനം കയറി ദിവസം മാത്രമാണ് ആഗസ്റ്റ് 18.
ആഗസ്റ്റ് 18ാം തീയതിയാണ് സുഭാഷ്ചന്ദ്രബോസിനെ കാണാതായ അദ്ദേഹത്തിന്റെ യഥാർഥ മരണതീയതി വ്യക്തമല്ല. അതേസമയം, രാഹുലിന്റെ പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ തന്നെ രംഗത്തെത്തി. ഫോർവേഡ് ബ്ലോക്കും തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തവുമാണ് വിമർശനം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.