ലോക്​ഡൗൺ ലംഘിച്ച്​ കല്യാണം; നിരവധി പേർക്കെതിരെ കേസ്​

വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

പാറ്റ്​ന: ലോക്​ഡൗൺ ചട്ടങ്ങൾ ലംഘിച്ച്​ വി വാ​ഹച്ചടങ്ങ്​ നടത്തിയതിന്​ നിരവധിപേർക്കെതിരെ കേസ്​. ബീഹാറിലെ മധുബാനി ജില്ലയിലാണ്​ സംഭവം.

വധൂവരന്മാർക്ക ും ചടങ്ങിൽ പ​ങ്കെടുത്ത ഗ്രാമമുഖ്യൻ ഉൾപ്പെടെയുള്ളവർക്കും എതിരെ കേസ്​ എടുത്തതായി പൊലീസ്​ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം, ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ്​ കേസ്​. ഏപ്രിൽ എട്ടിനാണ് ചടങ്ങ് നടന്നതെന്നാണ്​ എഫ്‌.ഐ.ആറിലുള്ളത്​. ഗ്രാമപഞ്ചായത്ത് സമിതി അംഗമായ പൽത്താൻ പാസ്വാ​​െൻറ പരാതിപ്രകാരമാണ്​ കേ​സെടുത്ത​െതന്ന്​ പൊലീസ്​ അറിയിച്ചു.

എന്നാൽ, മാർച്ച് 27 ന് മധുബാനി ജില്ലയിലെ അരേർ പോലീസ് സ്റ്റേഷന് കീഴിലുള്ള ചത്ര ഗ്രാമത്തിലാണ് വിവാഹം നടന്നതെന്ന് ഗ്രാമത്തലവൻ അജിത് പാസ്വാൻ പറഞ്ഞു. ഗ്രാമീണർ സമ്മതിച്ചതിനെത്തുടർന്നാണ് ഇത് സംഘടിപ്പിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ധാരാളം ആളുകൾ തടിച്ചുകൂടിയ വിവാഹത്തി​​െൻറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Tags:    
News Summary - FIR filed after marriage event amid lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.