സിദ്ധരാമയ്യക്കെതിരായ പരാമർശം: കേന്ദ്ര മന്ത്രിക്കെതിരെ കേസ്

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കേന്ദ്ര മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേന്ദ്രമന്ത്രി അനന്തകുമാർ ഹെഗ്ഡെക്കെതിരെ 153, 504 എന്നീ വകുപ്പുകൾ ചുമത്തിയാണ് മൈസൂർ പൊലീസ് കേസെടുത്തത്. 

കർണാടകയിലെ ബെൽഗാവിയിൽ ബി.ജെ.പി നടത്തിയ റാലിയിലാണ് സിദ്ധരാമയ്യെക്കെതിരെ കന്നഡ എം.പി കൂടിയായ അനന്തകുമാർ ഹെഗ്ഡെ അപകീർത്തികരമായ പരാമർശം നടത്തിയത്. വോട്ടുകൾക്ക് വേണ്ടി സിദ്ധരാമയ്യ ചെരിപ്പ് നക്കാൻ വരെ തയാറാണെന്നായിരുന്നു പരാമർശം.

അനന്തകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. തുടർന്ന് കേസെടുക്കാൻ മൈസൂർ സിറ്റി കോടതിയാണ് നിർദേശിച്ചത്. 

Tags:    
News Summary - FIR against union minister Ananth Kumar Hegde-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.