Posted On
date_range Updated On
date_range വിവാഹവാഗ്ദാനം നൽകി പീഡനം; ഗർഭഛിദ്രത്തിന് നിർബന്ധിച്ചതിന് പിന്നാലെ യുവാവിനെതിരെ കേസ്
താനെ: വിവാഹത്തിൻ്റെ മറവിൽ യുവതിയെ ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തിലെ യുവാവിനെതിരെ കേസ്. നവി മുംബൈയിലെ കോപാർഖൈർനെയിൽ നിന്നുള്ള യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
രണ്ട് വർഷത്തോളമായി ഭയന്ദർ പ്രദേശത്തെ താമസക്കാരിയായ 24 കാരിയായ യുവതിയുമായി പ്രതി സൗഹൃദത്തിലായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നൽകി ആവർത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. .യുവതി ഗർഭിണിയായതോടെ ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 313, 376(2), 506, 504 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.