Representative Image

കോവിഡ്​ ബാധിച്ച്​ അധ്യാപിക മരിച്ചു; പ്രിൻസിപ്പലിനും വൈസ്​ പ്രിൻസിപ്പലിനുമെതിരെ കേസ്​

ജമ്മു: ജമ്മുവിൽ കോവിഡ്​ ബാധിച്ച്​ അധ്യാപിക മരിച്ചതിന്​ പിന്നാലെ സ്​കൂൾ മാനേജ്​മെന്‍റിനെതിരെ കേസ്​. ലോക്​ഡൗണിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ സ്​കൂൾ പ്രവർത്തിച്ചതിനെതിരെയാണ്​ കേസ്​.

സെന്‍റ്​ മേരീസ്​ പ്രസ​േന്‍റഷൻ കോൺവെന്‍റ്​ സെക്കൻഡറി സ്​കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹേമ, വൈസ്​ പ്രിൻസിപ്പൽ സിസ്റ്റർ ലീമ എന്നിവർക്കെതിരെയാണ്​ ഗാന്ധി നഗർ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

സ്​കൂളിലെ സംഗീത അധ്യാപികയായ നീലു വരിന്ദൻ മേയ്​ ഒമ്പതിന്​ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. ലോക്​ഡൗണിൽ കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ സ്​കൂൾ പ്രവർത്തിച്ചതിനെ തുടർന്നാണ്​ അധ്യാപികക്ക്​ രോഗം ബാധിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. കുട്ടികൾക്ക്​ ഓൺ​ൈലനായി ക്ലാസെടുക്കുന്നതിന്​ അധ്യാപകരെ സ്​കൂളിലേക്ക്​ വിളിച്ചുവരുത്തിയെന്നാണ്​ പരാതി.

തുടർന്ന്​ മജിസ്​​റ്റീരിയൽ ​അന്വേഷണത്തിന്​ ശേഷമാണ്​ സ്​കൂളിനെതിരെ കേസെടുത്തത്​. പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ്​ കേസ്​.

Tags:    
News Summary - FIR against Jammu school principal after teacher dies of COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.