Representative Image

35 കോടിയുടെ വ്യാജ എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങള്‍: ബി.ജെ.പി നേതാവിന്റെ മകനെതിരെ കേസ്

ലഖ്‌നോ: എന്‍.സി.ഇ.ആര്‍.ടിയുടെ പേരില്‍ വ്യാജ പാഠപുസ്തകങ്ങള്‍ അച്ചടിച്ച കേസില്‍ ഉത്തര്‍ പ്രദേശ് ബി.ജെ.പി നേതാവിന്റെ മകനെതിരെ കേസ്. ബി.ജെ.പി നേതാവ് സഞ്ജീവ് ഗുപ്തയുടെ മകന്‍ സച്ചിന്‍ ഗുപ്തക്കെതിരെയാണ് കേസെടുത്തത്.

അറസ്റ്റിന് ശ്രമിക്കവെ സച്ചിന്‍ ഗുപ്ത ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ 12 പേര്‍ അറസ്റ്റിലായി.

കഴിഞ്ഞ ദിവസമം മീററ്റില്‍ നടത്തിയ റെയ്ഡില്‍ 35 കോടി രൂപ വിലമതിക്കുന്ന വ്യാജ പാഠപുസ്തകങ്ങളാണ് പിടികൂടിയത്. സച്ചിന്‍ ഗുപ്തയുടെ ഗോഡൗണില്‍ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പ്രസില്‍ അച്ചടിച്ച 9 മുതല്‍ 12 വരെ ക്ലാസുകളിലേക്കുള്ള എന്‍.സി.ഇ.ആര്‍.ടി.യുടെയും അല്ലാത്തതുമായി 364 തരം വ്യാജ ടെക്സ്റ്റുകളാണ് പിടിച്ചെടുത്തത്.

ഈ പ്രസില്‍ നിന്നും അച്ചടിച്ച പുസ്തകങ്ങള്‍ ഇതിനോടകം ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.