തമിഴ്​ നടി സബർണ വീടിനുള്ളിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ്​ സിനിമ – സീരിയൽ നടി സർബണ(26) നെ ചെന്നൈയിലെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. മധുര വയലിലെ വീട്ടില വെള്ളിയാഴ്​ചയാണ്​ മൃതദേഹം കണ്ടെത്തിയത്​.

വീട്ടിൽ നിന്ന്​ ദുർഗന്ധം വമിച്ചതിനാൽ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു മൃതദേഹം. ആത്​മഹത്യയെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു.

പാശമലർ എന്ന തമിഴ്​ സീരിയലിൽ ശ്രദ്ധേയ വേഷം ചെയ്​ത സബർണ ചാനൽ ഷോകളിലും അവതാരകയായിട്ടുണ്ട്​. പിരിവോം സന്തിപ്പോം, പൂജൈ, കാളൈ, പടിക്കാതവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്​.

Tags:    
News Summary - film star sabarna died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.