ന്യൂഡൽഹി: കോൺഗ്രസ് നേരിടുന്ന വെല്ലുവിളി കടുത്തതാണെങ്കിലും വിഭാഗീയ ശക്തികൾക ്കെതിരായ പോരാട്ടം തുടരുകതന്നെ വേണമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടു പ്പിൽ ജയപരാജയങ്ങൾ അനിവാര്യതയാണെന്നും സോണിയ പറഞ്ഞു. മുൻപ്രധാനമന്ത്രി രാജീവ് ഗ ാന്ധിയുടെ 75ാം ജന്മവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
1984ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്ക് വലിയൊരു ഭൂരിപക്ഷമാണ് കിട്ടിയതെങ്കിലും, ജനങ്ങളെ ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ദുരുപയോഗിക്കുകയല്ല ചെയ്തതെന്ന് സോണിയ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യം ആഘോഷിച്ചുകൊണ്ടു തന്നെ െഎക്യം പരിപാലിക്കാൻ കഴിയുമെന്ന സന്ദേശമാണ് രാജീവ് ഗാന്ധി നൽകിയത്.
മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്, കോൺഗ്രസ് മുൻപ്രസിഡൻറ് രാഹുൽ ഗാന്ധി, പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി, ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ഗുലാംനബി ആസാദ്, മല്ലികാർജുൻ ഖാർഗെ, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, അംബിക സോണി, അഹ്മദ് പേട്ടൽ, മുഖ്യമന്ത്രിമാരായ കമൽനാഥ്, അശോക് ഗെഹ്ലോട്ട്, വി. നാരായണ സ്വാമി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പെങ്കടുത്തു. ഒരു വർഷം നീളുന്ന ജന്മവാർഷിക പരിപാടികൾക്കാണ് കോൺഗ്രസ് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.