നോട്ടു മാറ്റം: തീരുമാനം ആപൽകരം, രാക്ഷസീയം- മമത

കൊൽക്കത്ത: നോട്ടുകൾ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം അത്യന്തം ജനദ്രോഹകരമാണെന്നും രാക്ഷസീയമായ ഇൗ നയം പിൻവലിക്കണമെന്നും പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.

രാജ്യത്തിലെ ഒരു ശതമാനം വരുന്ന ആളുകളുടെ കൈയിൽ മാത്രമേ കള്ളപണമ​​ുള്ളൂ. അതിനായി 99 ശതമാനം വരുന്ന ജനങ്ങളെ എന്തിനാണ്​ ബുദ്ധിമുട്ടിക്കുന്നതെന്നും അവർ ചോദിച്ചു.

2 ല​ക്ഷത്തോളം വരുന്ന എ.ടി.എമ്മുകൾ അടഞ്ഞു കിടക്കുകയാണ്​. നൂറ്​ രൂപ നോട്ട്​ കിട്ടാനില്ല. ജനങ്ങളുടെ ദുരിതം ഞാൻ ഇന്ന്​ നേരിൽ കണ്ടു. ആരും അറിയാതെ അർധരാത്രി എടുത്ത ഇൗ തീരുമാനം പിൻവലിച്ചെ മതിയാകു മമത ബാനർജി ആവശ്യപ്പെട്ടു.

Tags:    
News Summary - A few money launderers are profiting due to this 'black decision'; Dangerous, Disastrous and Draconian decision: WB CM Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.